വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ്; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കേസ് ഡയറി ഹാജരാക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം. വായ്പ ദുരുപയോഗം ചെയ്തത് എത് കാലഘട്ടത്തിലാണെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേർ സമർപ്പിച്ച ഹർജിയിലാണ് നടപടി. മൈക്രോ ഫിനാൻസ് വായ്പയുടെ മറവിൽ വെള്ളാപ്പള്ളിയും സംഘവും 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് കൂടിയ പലിശ നിരക്കിൽ ജനങ്ങൾക്ക് വായ്പ നൽകിയായിരുന്നു തട്ടിപ്പ് . വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News