നടി സാധനയെ വീണ്ടും കാണാനില്ല; കൂടെ താമസിച്ചിരുന്ന പുരുഷന്‍ തിരുപ്പതിയില്‍ ഉപേക്ഷിച്ചെന്ന് ആരോപണം

തിരുവനന്തപുരം: 80കളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന നടി സാധനയെ വീണ്ടും കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

സാധനയുടെ കൂടെ താമസിച്ചിരുന്ന പുരുഷന്‍ അവരെ തിരുപ്പതിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചതായാണ് അയല്‍ക്കാരുടെ ആരോപണം. ഗാനരചയിതാവ് രവി മേനോനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രവി മേനോന്‍ പറയുന്നത് ഇങ്ങനെ:

എഴുപതുകളിലെ മലയാള സിനിമയിലെ പരിചിത മുഖമായിരുന്ന നടി സാധനയെ മാസങ്ങളായി കാണാനില്ലെന്ന് അവരുടെ പഴയൊരു സഹപ്രവര്‍ത്തക ചെന്നൈയില്‍ നിന്ന് വിളിച്ചറിയിച്ചപ്പോള്‍ ദുഃഖം തോന്നി.

”കൂടെ താമസിച്ചിരുന്ന പുരുഷന്‍ അവരെ തിരുപ്പതിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചെന്നാണ് അയല്‍ക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. സാധന ജീവിച്ചിരിപ്പുണ്ടെന്ന് അവരാരും വിശ്വസിക്കുന്നില്ല..” അവര്‍ പറഞ്ഞു.

അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മനസ്സ് പ്രാര്‍ത്ഥിക്കുന്നു…

കടുത്ത ദാരിദ്ര്യവും രോഗപീഡകളും ഓര്‍മ്മത്തെറ്റുകളുമായി ചെന്നൈയുടെ ഏതോ ചേരിപ്രദേശത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുകയായിരുന്ന സാധനയെ കുറിച്ച് ഒന്നര വര്‍ഷം മുന്‍പ് എഴുതിയിരുന്നു.

അത് വായിച്ച് അവര്‍ക്ക് മാസം തോറും ഒരു തുക അയച്ചുകൊടുക്കാന്‍ സന്മനസ്സു കാട്ടിയ സുഹൃത്തുക്കളുണ്ട്. രണ്ടു മാസമായി ആ തുക ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലത്രേ.

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന ഗാനരംഗത്ത് പ്രേംനസീറിനൊപ്പം പ്രത്യക്ഷപ്പെട്ട സാധനയെ എങ്ങനെ മറക്കാന്‍….സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തെ ജീവിതങ്ങള്‍ എത്ര ദുരൂഹം, ദുരിതപൂര്‍ണ്ണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News