ബിയര്‍ രുചിക്കാനായി ബിയര്‍ കാനില്‍ തലയിട്ടു; വിഷപാമ്പ് കുടുങ്ങി #WatchVideo

ബിയര്‍ രുചിക്കാനായി ബിയര്‍ കാനില്‍ തലയിട്ട വിഷപാമ്പ് കുടുങ്ങി. ഒടുവില്‍ ടൈഗര്‍ സ്‌നേക്കിനെ രക്ഷിക്കാന്‍ വന്യജീവി വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ തന്നെ എത്തേണ്ടിവന്നു.

രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പലവട്ടം കട്ടറില്‍ കടിക്കാനാഞ്ഞ ടൈഗര്‍ സ്‌നേക്ക് തലപുറത്തെത്തിയപ്പോള്‍ തന്നെ രക്ഷപ്പെടുത്താനെത്തിയവരുടെ കയ്യില്‍ കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ബിയര്‍ കാനില്‍ തല കുടുങ്ങിയ പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലായി.

ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ഉഗ്രവിഷമുള്ള ടൈഗര്‍ സ്‌നേക്ക് ഇനത്തില്‍പ്പെട്ട പാമ്പ് ബിയര്‍ കാനില്‍ കുടുങ്ങിയത്.

മദ്യപര്‍ക്കിടയില്‍ പോപ്പുലറായ കാള്‍ട്ടണ്‍ ഡ്രോട്ടിന്റെ ഉപേക്ഷിക്കപ്പെട്ട കാനിലാണ് പാമ്പ് തലയിട്ടത്. കാനില്‍ തലകുടുങ്ങിയ പാമ്പിനെ രക്ഷിക്കാന്‍ തുടക്കത്തില്‍ ഫയര്‍ഫോഴ്സും പിന്നീട് വന്യജീവി വകുപ്പിന്റെ പാമ്പ് പിടിത്തക്കാരനായസ്റ്റുവര്‍ട്ട് ഗട്ടുമെത്തി.

ഏഴ് മിനിട്ട് നീണ്ട ശ്രമത്തിനൊടുവില്‍ കട്ടര്‍ ഉപയോഗിച്ച് അലുമിനിയം കാനിന്റെ മറുവശത്ത് തുളയിട്ടാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിന് പരുക്കേല്‍ക്കാതെയും രക്ഷപെടുത്തിയവര്‍ക്ക് കടിയേല്‍ക്കാതെയും സൂക്ഷ്മതയോടെയായിരുന്നു പരിശ്രമം.

രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയിലും ജീവരക്ഷാര്‍ത്ഥം പലതവണ കാനിന്റെ ഉള്ളില്‍ കിടന്ന് കട്ടറില്‍ പല തവണ കടിക്കാന്‍ ശ്രമിക്കുന്ന പാമ്പിനെ ദൃശ്യങ്ങളില്‍ കാണാം.

തല മാത്രം പുറത്തിടാന്‍ കഴിഞ്ഞ ഉടന്‍തന്നെ സ്റ്റുവര്‍ട്ട് ഗട്ടിന്റെ കയ്യില്‍ കടിക്കാനും പാമ്പ് ശ്രമിച്ചിരുന്നു. ഈ സമയത്ത് കാനോടെ പാമ്പിനെ നിലത്തിട്ടതിനാലാണ് ഗട്ട് കടിയേല്‍ക്കാതെ രക്ഷപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News