ലുധിയാനയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി കോണ്‍ഗ്രസ്

ലുധിയാന: പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി.

95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്ക് 10, അകാലിദളിന് 11 സീറ്റുകളാണ് ലഭിച്ചത്.

ലോക് ഇന്‍സാഫ് പാര്‍ട്ടി (7) ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് (1) എട്ടു സീറ്റുകള്‍ ലഭിച്ചു. അഞ്ചു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിച്ചിട്ടുണ്ട്.

ജലന്ധര്‍, പട്യാല, അമൃതസര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News