അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം: പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട മധുവിന്റെ അട്ടപ്പാടിയിലെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് കോടിയേരി ബാലകൃഷ്ണന്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഗതാഗതസൗകര്യമില്ലാത്തതും കുടിവെള്ളപ്രശ്‌നവും ഊരിലുള്ളവര്‍ കോടിയേരി ബാലകൃഷ്ണന് മുന്നില്‍ അവതരിപ്പിച്ചു.

ഊരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ലോകത്തിന് മുന്നില്‍ കേരളത്തിന് അപമാനകരമായ സംഭവമാണുണ്ടായത്. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും, സംസ്ഥാനകമ്മറ്റി അംഗം എന്‍എന്‍ കൃഷ്ണദാസും കോടിയേരി ബാലകൃഷ്ണനോടൊപ്പമുണ്ടായിരുന്നു. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായിയും മധുവിന്റെ വീട് സന്ദര്‍ശിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനാശ്യമായ നടപടികളെടുക്കാനും ആദിവാസി മേഖലകളില്‍ വര്‍ഷം മുഴുവന്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനും ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ പറഞ്ഞു.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും മധുവിന്റെ വീട് സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News