‘നടി ബാത്ത്ടബ്ബിലാണല്ലോ; ക്യാമറയും അങ്ങോട്ട് തന്നെ’; ശ്രീദേവിയുടെ മരണം വിവരിക്കാന്‍ ബാത്ത്ടബ്ബിലിറങ്ങി ചാനല്‍ റിപ്പോര്‍ട്ടിങ്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബോളിവുഡ് താരറാണി ശ്രീദേവിയുടെ ആകസ്മിക മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകം. മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപോര്‍ട്ടുകള്‍.

ദുബായ് പോലീസ് ഇന്നലെ പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റ് പ്രകാരം ശ്രീദേവി ബാത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നായിരുന്നു വാര്‍ത്തകള്‍. തലക്കു പിന്നില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.

എന്നാല്‍, മരണത്തിലെ ദുരൂഹത നീങ്ങും മുമ്പേ സ്വന്തം നിഗമങ്ങള്‍കൊണ്ട് റേറ്റിങ് കൂട്ടുന്ന തിരക്കിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ . തെലുങ്ക് വാര്‍ത്ത ചാനലായ മഹാ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ സ്വയം ബാത്ത് ടബ്ബിലിറങ്ങി നടത്തുന്ന ശാസ്ത്രീയ റിപ്പോര്‍ട്ടിങ് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ മാധ്യമ ലോകം.

ഹിന്ദി വാര്‍ത്താചാനലായ എബിപി ന്യൂസ് ബാത്ത് ടബ്ബില്‍ ശ്രീദേവിയുടെ അവസാന 15 മിനിറ്റുകള്‍ എന്ന പേരില്‍ പ്രത്യേക സംപ്രേഷണം നടത്തി.

മറ്റൊരു തെലുങ്ക് ചാനലായ ടിവി 9 ബാത്ത് ടബ്ബില്‍ കിടക്കുന്ന ശ്രീദേവിയുടെ മോര്‍ഫ് ചെയ്ത ചിത്രം വെച്ചാണ് അവതരണം നടത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ മൃതദേഹത്തിലേക്ക് നോക്കുന്നതും മദ്യക്കുപ്പികളും മോര്‍ഫ് ചിത്രത്തില്‍ കാണാം.

സിഎന്‍എന്‍ ന്യൂസ് 18 ഒരു പടികൂടി കടന്ന് ശ്രീദേവിയുടെ ഉയരവും തൂക്കവും അളന്നു തികച്ചും ‘ശാസ്ത്രീയ’ രീതിയിലാണ് ചര്‍ച്ച സംഘടിപ്പിച്ചത് .അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലാകട്ടെ സുനന്ദ പുഷക്കറിന്റെ മരണവുമായി ബന്ധപ്പെടുത്തി കൂടുതല്‍ ‘അന്വേഷണാത്മക’ റിപ്പോര്‍ട്ട് പാസ്സാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News