ആരാണ് ‘ചെയ്ഞ്ച്’ ആഗ്രഹിക്കാത്തത്; താന്‍ ആഗ്രഹിക്കുന്ന ആ മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജുവാര്യര്‍ ജെബി ജംഗ്ഷനില്‍

മലയാളികളുടെ മനസില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നുനല്‍കിയ നടിയാണ് മഞ്ജുവാര്യര്‍. എന്നാല്‍ പ്രിയനടിയുടെ അഭിനയ ജീവിതത്തെ ആദ്യ വരവ്, രണ്ടാംവരവ് എന്നിങ്ങനെ വേര്‍തിരിച്ചുള്ള വിലയിരുത്തലുകളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്.

ആദ്യ വരവിലെ കഥാപാത്രങ്ങളുടെ ജീവനും, പ്രസരിപ്പും രണ്ടാം വരവിലുണ്ടായോ എന്ന കാര്യത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകളും ഉയരാറുണ്ട്. കന്മദം, ആറാം തമ്പുരാന്‍, ദയ, കൃഷ്ണഗുഡിയിലെ പ്രണയകാലം, കളിയാട്ടം, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയവും ജീവിതവും ഇടകലര്‍ന്ന അഭിനയമുഹൂര്‍ത്തങ്ങളുടെ അത്ഭുതപ്രകടനമാണ് മഞ്ജു നടത്തിയത്.

രണ്ടാംവരവില്‍ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളില്‍ കുടുങ്ങിപ്പോകുകയാണോ മഞ്ജുവിന്റെ കഥാപാത്രങ്ങള്‍ എന്ന ചോദ്യം ജെ ബി ജങ്ഷനിലും ഉണ്ടായി. പ്രണയ കഥകള്‍ അല്ലെങ്കില്‍ പ്രത്യേകതയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം.

സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുടെ ഫ്രെയിമില്‍ നിന്ന് മാറാന്‍ വളരെയധികം ആഗ്രഹിക്കുന്നതായും താരം വ്യക്തമാക്കി. കമലിനൊപ്പം ജെ ബി ജംഗ്ഷനില്‍ പങ്കെടിക്കവെ ജോണ്‍ ബ്രിട്ടാസിനോടാണ് തന്റെ അഭിനയ താല്പര്യങ്ങള്‍ മഞ്ജു പങ്കു വച്ചത്.

ഹൗ ഓള്‍ഡ് ആര്‍ യു, റാണി പദ്മിനി, എന്നും എപ്പോഴും, ഉദാഹരണം സുജാത, സൈറബാനു തുടങ്ങി മിക്ക ചിത്രങ്ങളും സ്ത്രീ കേന്ദ്രീകൃത കഥകളും, തിരക്കഥകളുമായിരുന്നു. ആരാണ് ചെയ്ഞ്ച് ആഗ്രഹിക്കാത്തതെന്ന് പറയുന്നതുപോലെയാണ് മഞ്ജുവിന്റെയും കാര്യം. പ്രണയകഥകളിലൂടെയുള്ള ചെയ്ഞ്ച് മഞ്ജുവും ആഗ്രഹിക്കുകയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News