സുധാകരന്റെ മുഖം മൂടി വലിച്ചെറിഞ്ഞ് പഴയ സന്തതസഹചാരി; ഉപവാസം ചര്‍ച്ചയാകുന്നു

കണ്ണൂര്‍: കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി ഇരകളുടെ ഉപവാസം. അക്രമത്തിനെതിരെ കെ സുധാകരന്‍ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ഏറെക്കാലം സന്തതസഹചാരിയായിരുന്ന മാറോളി പ്രശാന്ത് ബാബു കണ്ണൂരില്‍ ഉപവാസം തുടങ്ങിയത്.

സുധാകരന്റെ വാക്ക് കേട്ട് അക്രമങ്ങളില്‍ പങ്കെടുത്തവരും പരിക്കേറ്റവരുമാണ് പ്രശാന്ത് ബാബുവിനൊപ്പം കണ്ണൂരില്‍ ഉപവാസം നടത്തുന്നത്.

ഏറെക്കാലം കണ്ണൂര്‍ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു ഡിസിസി പ്രസിഡന്റായിരുന്നപ്പോഴും അതിനുശേഷവും കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പല സംഭവങ്ങളിലും കെ സുധാകരന്‍ നടത്തിയ ഗൂഢാലോചനകളും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. നാലുവര്‍ഷത്തോളം സുധാകരന്റെ ഡ്രൈവറുമായിരുന്നു പ്രശാന്ത് ബാബു.

സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലപ്‌ടെുത്താന്‍ സുധാകരന്റെ കണ്ണൂരുള്ള വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളതെന്നും പ്രശാന്ത് ബാബു വെളിപെടുത്തിയിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel