ആ പൊട്ടിക്കരച്ചില്‍ ആര്‍ക്കും സഹിക്കാനാകില്ല; ശ്രീദേവിയുടെ മരണത്തില്‍ ബോണിക്ക് പങ്കുണ്ടെന്ന് പറയുന്നവര്‍ സഹതാരത്തിന്റെ അനുഭവം വായിക്കണം

ബോളിവുഡിന്റെ താരസുന്ദരി ശ്രീദേവി അകാലത്തില്‍ പൊലിഞ്ഞ് പോയതിന്റെ വേദന ഇനിയും മാഞ്ഞിട്ടില്ല. അതിനിടിയിലാണ് ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയടക്കമുള്ളവര്‍ വലിയ ആരോപണമാണ് ഉയര്‍ത്തിയത്.

ഭര്‍ത്താവ് ബോണി കപൂറിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളാണ് സ്വാമി ഉന്നയിച്ചത്. അതിനിടയിലാണ് ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോഴുള്ള ബോണിയുടെ പ്രതികരണത്തിന്റെ അനുഭവം വ്യക്തമാക്കി പാക് നടന്‍ അദ്‌നന്‍ സിദ്ദിഖി രംഗത്തെത്തിയത്.

ശ്രീദേവിക്കൊപ്പം അഭിനയിച്ചിട്ടുള്ള സിദ്ദിഖി ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് മരണവാര്‍ത്ത അറിഞ്ഞത്. ഇതിനുപിന്നാലെ രാത്രി 11 മണിക്ക് ഹോട്ടലിലെത്തിയ അദ്ദേഹത്തെ ആദ്യം റൂമിലേക്ക് കടത്തിവിട്ടിരുന്നില്ല.

അന്വേഷണം നടക്കുന്നതിനാലായിരുന്നു അത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബോണി സാര്‍ എന്നെ മുകളിലേക്ക് വിളിച്ചെന്ന് സിദ്ദിഖി വ്യക്തമാക്കി. ആശ്വസിപ്പിക്കാനാവാത്ത വിധം കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹമപ്പോള്‍. രാവിലെ അഞ്ച് മണിക്ക് താന്‍ ഇറങ്ങുന്നതുവരെ അദ്ദേഹം കരയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News