തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറില്‍ തീപിടിത്തം; രക്ഷപ്പെട്ടത് തലനാരി‍ഴക്ക്

ആന്ധപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ വിമാനാപകടത്തില്‍ വൈ എസ് രാജശേഖര റെഡ്ഢി മരണമടഞ്ഞതിന്‍റെ വേദനയില്‍ നിന്ന് ഇന്നും ആ ജനത മാറിയിട്ടില്ല. സമാനമായ ദുരന്തത്തില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തലനാരി‍ഴക്ക് രക്ഷപ്പെട്ടു.

റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തമുണ്ടായി. ഹെലിക്കോപ്റ്റര്‍ പറന്നുയരുന്നതിനിടെയാണ് തീപിടിച്ചത്. മുഖ്യമന്ത്രിയുടെ ഒാഫീസ് ലഗേജിനാണ് തീപിടിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ  ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News