വന്‍വിലക്കുറവില്‍ ആപ്പിള്‍ ഡേ വിറ്റഴിക്കല്‍; ഐഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരം

വമ്പന്‍ വിലക്കുറവില്‍ ഐഫോണ്‍. ആപ്പിള്‍ ഡേ വിറ്റഴിക്കലിലാണ് ഐ ഫ ണ്‍ പ്രേമികള്‍ക്ക് വിലപ്പെട്ട് അവസരം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടാണ് ആപ്പിള്‍ ഡേ സെയിലില്‍ നാലു ദിവസത്തെക്കാണ് എല്ലാ ഐഫോണ്‍ മോഡലുകള്‍ക്കും വന്‍ ഇളവ്. ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക്ബുക്ക് എന്നിവയ്ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ വരെ വിലവരുന്ന ഐഫോണ്‍ 82,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. കൂടാതെ 64 ജിബി വേരിയന്റ് 82,999 രൂപയ്ക്കും 256 ജിബി വേരിയന്റ് 97,999 രൂപയുമാണ് ഓഫര്‍. സില്‍വര്‍, സ്‌പേസ് ഗ്രേ നിറങ്ങളിലുള്ള ഹാന്‍ഡ്‌സെറ്റുകളാണ് വിപണിയില്‍.

ഐഫോണ്‍ 8 (64 ജിബി) ഹാന്‍ഡ്‌സെറ്റ് 54,000 രൂപയ്ക്കും ഐഫോണ്‍ 8 (256 ജിബി) 69,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഐഫോണ്‍ 8 പ്ലസ് (64 ജിബി) സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റ് 64,999 രൂപയ്ക്ക് വാങ്ങാം.

അതേസമയം, ഐഫോണ്‍ 8 പ്ലസ് (64 ജിബി സില്‍വര്‍) വേരിയന്റ് 65,999 രൂപയ്ക്ക് വില്‍ക്കുന്നു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ഈ ഓഫര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here