ബധിരനും മൂകനുമായ സ്റ്റാന്‍ലിനെ കാണാതായിട്ട് പത്ത് ദിവസം; കുടുംബാംഗങ്ങള്‍ സഹായം തേടുന്നു

ബധിരനും മൂകനുമായ സ്റ്റാന്‍ലി എന്ന 65കാരനെ കാണാതായിട്ട് പത്ത് ദിവസം കഴിഞ്ഞതോടെ നാട്ടുകാരുടെ സഹകരണം കൂടി പ്രതീക്ഷിക്കുകയാണ് കുടുംബാംഗങ്ങള്‍. പാലാരിവട്ടം തയ്യത്ത് വീട്ടില്‍ സ്റ്റാന്‍ലി ഈ മാസം 16നാണ് കാണാതായത്.

ഈ മാസം 16നാണ് വീട്ടില്‍ നിന്ന് സ്റ്റാന്‍ലി പുറത്തേക്ക് പോയത്. പിന്നീട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ബധിരനും മൂകനുമായ ഈ 65 കാരന് പ്രായാധിക്യത്തിന്റെ ഓര്‍മ്മക്കുറവ് കൂടി ഉളളതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിഷമത്തിലാണ് കുടുംബാംഗങ്ങള്‍.

സാധാരണ പുറത്തേക്ക് പോകുന്‌പോള്‍ ഐഡി കാര്‍ഡ് കൊണ്ടുപോകാറുണ്ടെങ്കിലും ഇത്തവണ തിരിച്ചറിയാന്‍ കഴിയുന്ന ഒരു രേഖയും ഇല്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

പാലാരിവട്ടം തയ്യല്‍ വീട്ടില്‍ ചാര്‍ളി എന്ന് വിളിക്കുന്ന സ്റ്റാലിനെ തിരിച്ചറിയുന്നവര്‍ 9447874752, എന്ന ന്പറിലോ 8547134804 എന്ന ന്പറിലോ പാലാരിവട്ടം സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News