ഈ വേനല്‍ കാലത്തും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് എംഎം മണി

തിരുവനന്തപുരം: ഈ വേനല്‍ കാലത്തും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

ഇതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത കേരളം എന്നത് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം നിര്‍ത്തിവയ്ക്കപ്പെട്ട എല്ലാ വൈദ്യുത ഉല്‍പ്പാദന പദ്ധതികളും തടസങ്ങള്‍ നീക്കി നിര്‍മ്മാണം പുനരാരംഭിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സാധ്യമായ എല്ലാ സ്രോതസുകളും ഉപയോഗപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. കാറ്റ്, സോളാര്‍, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്ക് പ്രത്യേകം ഉന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News