ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തി; സംസ്‌കാരം ഇന്ന്; രാവിലെ 9.30 മുതല്‍ പൊതുദര്‍ശനം

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചേര്‍ന്നു. രാത്രി ഏകദേശം 9.40 നാണ് മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയത്.

ഒരു സ്വകാര്യ വിമാനത്തില്‍ എത്തിയ ശ്രീദേവിയുടെ ഭൗതിക ശരീരത്തിനോടൊപ്പം ബോണി കപൂറും, മകന്‍ അര്‍ജുന്‍ കപൂറും സഹോദരന്‍ സഞ്ജയ് കപൂറും അനുഗമിച്ചിരുന്നു. അനില്‍ കപൂറും ശ്രീദേവിയുടെ മക്കളും എയര്‍പോര്‍ട്ടില്‍ ഇവരോടൊപ്പം ചേര്‍ന്നു.

എയര്‍പോര്‍ട്ടില്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരുമായി വലിയ തിരക്കാണ് ഉണ്ടായിരുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് അന്ധേരിയിലെ ലോഖന്ദ്വാല കോംപ്ലക്‌സിലെക്ക് പുറപ്പെട്ടത്.

മൃതദേഹം ബോണി കപൂറിന്റെ വസതിയിലേക്ക് കൊണ്ട് പോയ ശേഷം നാളെ രാവിലെയാണ് പൊതു ദര്‍ശനത്തിനു വക്കുക ഇതിനായി വസതിക്കു അടുത്ത് തന്നെയുള്ള സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുപ്പതു മുതല്‍ പന്ത്രണ്ടര വരെയാണ് പൊതുദര്ശനത്തിനായുള്ള സമയം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇതിനു ശേഷം ഏകദേശം രണ്ടു മണിയോട് കൂടി സെലിബ്രേഷന്‍ ക്ലബ്ബില്‍ നിന്നും വിലാപയാത്രയായി വിലെ പാര്‍ലെ വെസ്റ്റില്‍ ഉള്ള പവന്‍ ഹാന്‍ഡ്സ് ക്രെമോട്ടോറിയത്തിലേക്ക് കൊണ്ട് പോകുവാനാണ് തീരുമാനം. അവിടെയായിരിക്കും ശ്രീദേവി അന്ത്യ വിശ്രമം കൊള്ളുക.

ഒരു പക്ഷെ മറ്റൊരു ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്കും കിട്ടാത്ത സ്‌നേഹവും പരിഗണയും ബോളിവുഡില്‍ ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ലേഡി അമിതാഭ് എന്നാണ് ശ്രീദേവി ഇന്ത്യന്‍ സിനിമാ രംഗത്ത് അറിയപ്പെട്ടിരുന്നത് . കൂടാതെ ബോളിവുഡിലെ ഇതര ദക്ഷിണേന്ത്യന്‍ നായികമാരില്‍ നിന്നും വ്യത്യസ്തമായി ധാരാളം സുഹൃത്തുക്കളുള്ള നടി കൂടിയായിരുന്നു ശ്രീദേവി.

ഒരു പക്ഷെ ബോണി കപൂറുമായുള്ള വിവാഹം കുറെ കൂടി വിപുലമായ ഒരു സൗഹൃദ വലയം ഉണ്ടാക്കിയെടുക്കാന്‍ അവരെ സഹായിച്ചിരിക്കണം. മകള്‍ ജാന്‍വിയുടെ സിനിമ റിലീസിന് ഒരുങ്ങി ഇരിക്കുമ്പോഴാണ് ശ്രീദേവി യാത്രയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News