മുംബൈയെ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസ്; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

മുംബൈക്കെതിരെ ഡെല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഡൈനാമോസിന്റെ ജയം. തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു. ഡൈനാമോസ് നായകന്‍ കാലു ഉച്ചെ തുടര്‍ച്ചായായി ഗോള്‍ നേടുന്ന ഏഴാമത്തെ മത്സരമാണിത്.

പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും സ്വന്തം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ ജയം മാത്രം ലക്ഷ്യം വെച്ചാണ് ഡെല്‍ഹി ഡൈനാമോസിറങ്ങിയത്. കളിയുടെ ആദ്യ നിമിഷം തന്നെ ഗോളടിച്ച് ദില്ലി ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 5ാം മിനിട്ടില്‍ നന്ദകുമാര്‍ ശേഖറാണ് ഡൈനാമോസിന് ആദ്യ ഗോള്‍ നേടിക്കൊടുത്തത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ാം മിനിട്ടില്‍ എവര്‍ടണിലൂടെ മുംബൈ സമനില പിടിച്ചെങ്കിലും പിന്നീട് ദില്ലിയുടെ കൈയിലായിരുന്നു കളി മുഴുവന്‍.

അക്രമിക്കാന്‍ മുംബൈക്ക് ഒരവസസരം പോലും നല്‍കാതെ കളിച്ച ഡൈനാമോസ് 74ാം മിനിട്ടില്‍ മിറാ ബാജെയിലൂടെ മുന്നിലെത്തി. തൊട്ട് പിന്നാലെ റെഡ് കാര്‍ഡ് വാങ്ങി ഡൈനാമോസിന്റെ പ്രതീഖ് ചൗധരി പുറത്തായി.

81ാം മിനിട്ടില്‍ അരാനയെ ഫൗള്‍ ചെയ്തതിലൂടെ മുംബൈയുടെ സഹില്‍ തവോറയും ചുവപ്പ് കണ്ടതോടെ ഇരുടീമുകളും പത്ത് പേരെ വെച്ചാണ് കളിച്ചത്.

സഹിലിന്റെ ഫൗളില്‍ കിട്ടിയ പെനാല്‍ട്ടിയില്‍ ഡെല്‍ഹി മൂന്നാം ഗോളും സ്വന്തമാക്കി. തൊട്ട് പിന്നാലെ 84ാം മിനിട്ടില്‍ നായകന്‍ കാലു ഉച്ചെയും ഡൈനാമോസിന് നാലാം ഗോളും സമ്മാനിച്ചു. കാലു ഉച്ചെ ഗോള്‍ നേടുന്ന തുടര്‍ച്ചയായ ഏഴാമത്തെ കളിയാണിത്.

ഇന്‍ജ്വറി ടൈമില്‍ 91ാം മിനിട്ടില്‍ ലാലിയന്‍സുവാല ചാങ്‌തെ ഡൈനാമോസിന് അഞ്ചാം ഗോളും നേടിക്കൊടുത്തു. ഡൈനാമോസിനോടേറ്റ കനത്ത തോല്‍വിയോടെ മുബൈയുടെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News