ജീവിതഗന്ധിയായ ഇതിവൃത്തങ്ങളെ നിരാകരിച്ച് കൗതുകങ്ങള്‍ മാത്രം കാണിക്കുന്നതാണ് ഇന്നത്തെ സിനിമകളെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ആദ്യകാലങ്ങളില്‍ സാമൂഹികമായ ആശങ്കകളും ഉതകണ്ഠകളും പങ്കുവച്ച മലയാള സിനിമ ഇപ്പോള്‍ തിരിച്ച് നടക്കുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ചലച്ചിത്ര മേഖലയിലെ പുതിയ പ്രവണതകള്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ലെന്നും ജീവിത യാഥാര്‍ത്യങ്ങളെ മറച്ച് പിടിച്ചാല്‍ കലയ്ക്ക് കാലത്തെ അതിജീവിക്കാന ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ട് നില്‍ക്കുന്ന നവതിയുടെ നിറവില്‍ മലയാള സിനിമ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കവെയാണ് സിനിമയുടെ മൂല്യ തകര്‍ച്ചയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

ജീവിതഗന്ധിയായ ഇതിവൃത്തങ്ങളെ നിരാകരിച്ച് കേവലം കൗതുകങ്ങള്‍ മാത്രം കാണിക്കുന്നതാണ് ആധുനികകാല സിനിമകള്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവിത യാഥാര്‍ത്യങ്ങളെ മറച്ച് പിടിച്ചാല്‍ കലയ്ക്ക് കാലത്തെ അതിജീവിക്കാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നല്ലതങ്ക എന്ന ചിത്രത്തില്‍ അച്ഛന്‍ പാടിയ പാട്ടിന്റെ ഓര്‍മകള്‍ക്ക് സൗന്ദര്യം പകര്‍ന്ന് പരിപാടിയില്‍ ഗായകന്‍ കെജെ യോശുദാസ് ആ ഗാനമാലപിച്ചു.

ചലച്ചിത്രമേഖലയുടെ ചരിത്രശേഷിപ്പുകള്‍ അടുത്ത തലമുറക്ക് വേണ്ടി സംരക്ഷിക്കുവാനുള്ള ശ്രമമാണ് നവതി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുകയെന്ന് അക്കാദമി ചെയര്‍മ്മാന്‍ കമല്‍ പറഞ്ഞു.

സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായിരുന്നു. സംഗീത സാന്ദ്രമായ സ്മൃതി സന്ധ്യയും പരിപാടിയുടെ ഭാഗമായി നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News