മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഊരുവിലക്കും സഞ്ചാര സ്വാതന്ത്ര്യ നിഷേധവും; കാര്യങ്ങള്‍ ഞങ്ങളാ തീരുമാനിക്കുന്നതെന്ന് ‘സദാചാരസംരക്ഷകര്‍’; മര്യാദയ്ക്കല്ലെങ്കില്‍ ജീവനോടെ പോവില്ലെന്നും ഭീഷണി

കോഴിക്കോട്: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സദാചാര ആക്രമണം. കോഴിക്കോട് സ്വദേശികളായ സുഭിക്ഷ, ഭര്‍ത്താവ് എബി എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുഭിക്ഷ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സംഭവത്തെക്കുറിച്ച് സുഭിക്ഷ പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസം ആണ്, ഞാനും എന്റെ ഭര്‍ത്താവ് എബിയും കോഴിക്കോട്, ചാത്തമംഗലം, എന്ന സ്ഥലത്തിന്റെ ഉള്‍ റൂട്ട് ആയിട്ടുള്ള ‘സങ്കേതം’ എന്ന സ്ഥലത്തുകൂടി വേളല്ലശ്ശേരി യിലേക്ക്കുള്ള ഷോര്‍ട്ട് കട്ട് റോഡിലൂടെ പോവുകയായിരുന്നു….

വളരെ മനോഹരമായ,പരന്ന് കിടക്കുന്ന വയലും,കുറേ ദേശാട നകിളികളും ഉള്ള വയല്‍ത്തീരത്തുകൂടിയാണ് വെള്ളാളശ്ശേരിസങ്കേതം റോഡ് പോകുന്നത്.

എന്നാല്‍ ഈ പ്രകൃതി ഭംഗിയെക്കാള്‍ ഈ വഴിയോട് എനിക്കൊരു വൈകാരിക ബന്ധം കൂടി ഉണ്ട്.

ആ റോഡരികില്‍ തന്നെയാണ് എന്റെ അമ്മയുടെ തറവാട് വീടും, മാമന്റെ വീടും. ഈ വഴിയിലൂടെ ഞാന്‍ പോയിട്ട് ഏഴര വര്‍ഷത്തോളമായി….! ഇടവഴിയെല്ലാം റോഡായി…കുഞ്ഞുനാളില്‍ കളിച്ചുനടന്നതും,വലുതായി, അമ്മഛന്‍ മരിക്കും വരെ കൈ വിരല്‍ പിടിച്ച് നടന്നതും….,അങ്ങനെ എനിക്ക് ഒരുപാട് ഓര്‍മ്മകളുള്ള സ്ഥലം കൂടിയാണ് ഈ വഴി..!)

അ ഈ റോഡിലൂടെ Dio യില്‍ പോരൂമ്പോള്‍ വീടിന്റെ മുന്നില്‍ മാമന്‍ ആരോടോ സംസാരിക്കുന്നത് മിന്നായം പോലെ ഒന്ന് കണ്ടു. കുറെ ദൂരം കഴിഞ്ഞപ്പോള്‍ ഒരു ബുള്ളറ്റ് പന്തിയല്ലാത്തൊരു വരവ് പോലെ തോന്നി..എബി വണ്ടി ഒന്ന് സ്‌ലോ ആക്കി….

ബുള്ളറ്റ് ഞങ്ങളുടെ വണ്ടിയുടെ മുന്നില്‍ പോവാന്‍ പറ്റാത്ത വിധം ക്രോസ്സ് ആയി ഞങ്ങളെ വഴി തടഞ്ഞു നിര്‍ത്തി…പിന്നീടുണ്ടായത് സദാചാര പോലീസിന്റെ രീതിയായിരുന്നു…രോഷത്തോടെ ചോദ്യം ചെയ്യുന്ന സ്വരത്തോടെ,

വന്നയാള്‍ :നിങ്ങള്‍ എവിടുന്നാ വരുന്നേ?
എബി :കോഴിക്കോട് നിന്ന്.
എങ്ങോട്ടാപോകുന്നേ..?
എബി:മുക്കത്തേക്ക്,
ഈ വഴി വരേണ്ട കാര്യമെന്താ?
എബി :കാണാന്‍ നല്ല സ്ഥലമുള്ളതുകൊണ്ടാണ് ഈ വഴി വന്നത്…
അതിന് ഈ വഴിക്ക് തന്നെ വരണോ..?
എബി :അതെന്താ ഈവഴിക്ക് വരരുത് ന്നെങ്ങാനും ഉണ്ടോ..?നല്ല സ്ഥലമാണ്,കുറച്ച് നല്ല ഫോട്ടോ എടുക്കാമെന്നു വച്ചു.
ഫോട്ടോ എടുക്കാന്‍ നിങ്ങള്‍ ഫോട്ടോ ഗ്രാഫര്‍ ആണോ?
എബി :അതെ..

‘ഇവിടെ പലജാതി ആള്‍ക്കാര്‍ വരുകയും,പോവുകയും ചെയ്യാറുണ്ട്.ഞങ്ങള്‍ ഈ നാട്ടില്‍ സംശയാസ്പദമായി ആരെ കണ്ടാലും ചോദ്യം ചെയ്യും.’ അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ പയ്യന്‍ തറവാട് വീടിന്റെ അടുത്തുള്ളതാണ്.എന്റെ മാമന്‍ ഇവന്റെ അടുത്താണ് നേരത്തെ സംസാരിച്ചിരുന്നത്.

ഞാന്‍ അവനോട് പരിചയ ഭാവത്തില്‍ കുഞ്ചു അല്ലെ ?എന്ന് ചോദിച്ചു!

ഒരു പരിച്ചയഭാവവും ഇല്ലാതെ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞ മറുപടി,
ആണെങ്കില്‍..!ആരായാലും ഇന്നു കാറങ്ങിയപോലെ ഇനി ഈ നാട്ടില്‍ നിങ്ങളെയെങ്ങാനും ഇനി കറ ങ്ങുന്നത് കാണരുത്..!ഈ സ്ഥലം അത്ര നല്ലതല്ല..! ഈ സംസാരം ഇഷ്ടപ്പെടാത്തതുകൊണ്ട് ഞാനും കുറച്ച് ഗൗരവത്തോടെ ചോദിച്ചു..!

ഈ വഴി,പബ്ലിക് വഴിയല്ലേ..?ആരുടേയും പ്രൈവറ്റ് വേ.. അല്ലല്ലോ..? ഒരു പബ്ലിക് വേ.. യിലൂടെ പോകരുത് എന്ന് പറയാന്‍ നിങ്ങള്‍ക്കെന്താ അവകാശം? അതിനു അവന്‍ തന്ന മറുപടി..ഏതു വഴിയായാലും ഈ നാട്ടിലെ കാര്യം ഞങ്ങളാ തീരുമാനിക്കുന്നത്, ഇനി മേലില്‍ രണ്ടിനേം ഈ വഴി കണ്ടാല്‍ നേരെ പാടിന് ഇതിലൂടെ പോവില്ലാ…!മരിയാദയ്ക്കല്ലെങ്കി ജീവനോടെ ഇവിടുന്ന് പോവാന്‍ പറ്റില്ല! എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി.

ഇനിയും ഇതുവഴി തന്നെ വരുമെന്ന് പറഞ്ഞാ ഞങ്ങള്‍ പോന്നത്…!
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിനു വീട്ടുകാര്‍ എന്നെ ഒഴിവാക്കിയിട്ട് ഇപ്പൊ ‘എട്ട്’ വര്‍ഷമാകുന്നു…ഒരു പരാതിയും ഇല്ല!

*സ്വന്തം നാട്ടില്‍ എനിക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല.!
* അന്യ മതസ്ഥനെ വിവാഹം കഴിച്ചത്തിന്റെ പേരില്‍ എന്നോട് പലരും വര്‍ഗ്ഗീമായി പെരുമാറുന്നു..,പക്ഷേ…
*എനിക്കിഷ്ടമുള്ള വഴിയിലൂടെ നടക്കാനുള്ള അല്ലെങ്കില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചാല്‍ ഞാന്‍ എന്ത് ചെയ്യണം…??
കുന്നമംഗലം സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടാണ് ഇന്നലെ ഞങ്ങള്‍ അവിടെ നിന്നും പോന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here