കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. ഒരു മാസത്തിലേറെയായി ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാഞ്ചി കാമകോടി പീഠത്തിലെ അറുപത്തിയൊമ്പതാമത്തെ സ്ഥാനപതിയാണ് ജയേന്ദ്ര സരസ്വതി.

കാഞ്ചീപുരം വരദരാജപെരുമാള്‍ ക്ഷേത്രത്തിലെ മാനേജരായിരുന്ന ശങ്കരരാമന്‍ കൊല്ലപ്പെട്ട കേസില്‍ ജയേന്ദ്ര സരസ്വതി പ്രതിയായിരുന്നു.

2004 സെപ്റ്റംബര്‍ മൂന്നിനാണ് മഠത്തിനുള്ളിലെ കെട്ടിടത്തില്‍ ശങ്കരരാമനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോടതി പിന്നീട് ജയേന്ദ്ര സരസ്വതിയെ വെറുതെ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News