ത്രിപുരയില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തും; 40നും 49നും ഇടയില്‍ സീറ്റ് ലഭിക്കുമെന്ന് എക്‌സിറ്റ്‌പോള്‍

ദില്ലി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പുറത്തുവന്ന എക്‌സിറ്റ്‌പോളില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്ന് പ്രവചനം.

ത്രിപുര ഇന്‍ഫോ ഡോട്ട്‌കോം എന്ന ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയില്‍ ഇടതുമുന്നണിക്ക് 40നും 49നും ഇടയില്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

ബിജെപി സഖ്യകക്ഷികള്‍ക്ക് 10നും 19നും ഇടയില്‍ സീറ്റ് ലഭിക്കും. കോണ്‍ഗ്രസിനും തൃണമൂലിനും ഒറ്റ സീറ്റും ലഭിക്കില്ലെന്നും ത്രിപുര ഇന്‍ഫോ ഡോട്ട്‌കോം എക്‌സിറ്റ്‌പോള്‍ ഫലം വ്യക്തമാക്കുന്നു.

പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള തെരഞ്ഞെടുപ്പ് നടന്ന 29 സീറ്റില്‍ ഇടതുമുന്നണി 18നും 23നും ഇടയില്‍ സീറ്റ് നേടും. അതില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള 19 സീറ്റില്‍ 15നും 17നും ഇടയില്‍ സീറ്റ് ഇടതുമുന്നണി നേടുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നു.

ഇടതുമുന്നണിക്ക് ലഭിക്കുന്ന സ്ഥിരമായ വോട്ടില്‍നിന്ന് 10 ശതമാനം മറുഭാഗത്തേക്ക് തിരിഞ്ഞാല്‍ തന്നെയും ഏറ്റവും കുറഞ്ഞത് 40 സീറ്റ് നേടി ഇടതുമുന്നണി ഭരണം നിലനിര്‍ത്തുമെന്നും എക്‌സിറ്റ്‌പോള്‍ ഫലം വ്യക്തമാക്കുന്നു.

59 മണ്ഡലത്തിലെ 300 പോളിങ് സ്റ്റേഷനിലെ 30,000 പേരില്‍നിന്നുള്ളവരുടെ അഭിപ്രായപ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News