ഇത് മധുവല്ല; പ്രചരിക്കുന്നത് വ്യാജചിത്രം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വിദ്യാര്‍ഥി ജീവിതകാലത്തെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം.

ഫൈസി ഡെന്‍സന്‍ എന്നയാളുടെ ഫോട്ടോയാണ് മധുവിന്റെ വിദ്യാര്‍ഥിജീവിതകാലത്തെ ചിത്രമെന്ന പേരില്‍ പ്രചരിച്ചത്.

സാമൂഹിക പ്രവര്‍ത്തകയായ ധന്യാരാമന്‍ ആണ് ഫേസ്ബുക്കില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. മധുവിന്റെ കുടുംബക്കാരുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കിയിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാജചിത്രമാണെന്ന് ഫൈസിയുടെ സുഹൃത്തുക്കള്‍ പിന്നാലെ വെളിപ്പെടുത്തി.

ചിത്രത്തിലുള്ളത് താനും സഹപാഠികളും ആണെന്ന് ഫൈസി വ്യക്തമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ധന്യാരാമന്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

‘മധു പഠനകാലത്തും ശേഷവും’ എന്ന ക്യാപ്ഷനോടെ യഥാര്‍ത്ഥ മധുവിന്റ ചിത്രം കൂടി ചേര്‍ത്താണ് പോസ്റ്റ് ചെയ്തിരുന്നത്. കെഐഎച്ച്ആര്‍ഡി എന്ന സ്ഥാപനത്തില്‍ ഒന്നിച്ചുപഠിച്ച സഹപാഠികളുടെ ഗ്രൂപ്പ് ഫോട്ടോ എന്ന പേരിലാണ് ആ ഫോട്ടോ പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News