‘എടാ, നമ്മള്‍ മണ്ടന്‍മാരാണ്’; കേരളത്തിലെ ആണ്‍കുട്ടികളോട് ജയസൂര്യ

തിരുവനന്തപുരം: സേ നോട്ട് റ്റു ഡ്രഗ്‌സ് സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടനവേദിയെ ഇളക്കിമറിച്ച് നടന്‍ ജയസൂര്യ.

ജയസൂര്യയുടെ വാക്കുകള്‍:

”ലഹരി വില്‍പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ നമ്മുക്കു മുന്നില്‍ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണ്.

”എടാ, നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ് (സദസിലെ കുട്ടികളെ നോക്കി). പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്‌റ്റൈലായിട്ടു നില്‍ക്കുന്നത്. നിങ്ങള്‍ക്കൊരു കാര്യം അറിയുമോ 95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല.”

”അതൊക്കെ മനസിലാക്കി ജീവിതത്തോട് മാത്രമാകണം നിങ്ങളുടെ ലഹരി. ഒഴിച്ചു തരുന്നവനും കത്തിച്ചു നല്‍കുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണു യഥാര്‍ഥ ഫ്രണ്ട്.”-ജയസൂര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here