‘ഇരട്ടച്ചങ്കനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷം’; ജയസൂര്യയുടെ മാസ് ഡയലോഗിന് കയ്യടിയോടെ സദസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ.

മുഖ്യമന്ത്രി പിണറായി വിജയനെ ഇരട്ടച്ചങ്കന്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു ജയസൂര്യയുടെ മാസ് ഡയലോഗ്. സേ നോട്ട് ടു ഡ്രഗ്‌സ് സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടനവേദിയിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.

ജയസൂര്യ പറഞ്ഞത് ഇങ്ങനെ:ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.”. ജയസൂര്യയുടെ ഈ വാക്കുകളെ വന്‍ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

ഉദ്ഘാടനവേദിയെ ഇളക്കിമറിച്ച ജയസൂര്യ വിദ്യാര്‍ഥികളോട് പറഞ്ഞത് ഇങ്ങനെ:

”ലഹരി വില്‍പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ നമ്മുക്കു മുന്നില്‍ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണ്.

”എടാ, നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ് (സദസിലെ കുട്ടികളെ നോക്കി). പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്‌റ്റൈലായിട്ടു നില്‍ക്കുന്നത്. നിങ്ങള്‍ക്കൊരു കാര്യം അറിയുമോ 95% പെണ്‍കുട്ടികള്‍ക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News