
പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ക്ക് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍. ഏറ്റവും വലിയ ഐ ഫോണ്‍ ഇറക്കുക എന്നതാണ് ലക്ഷ്യം. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ ഐ ഫോണ്‍ ആയിരിക്കും ഇത്. ഐ ഫോണ്‍ പത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ് മറ്റൊന്ന്.
വില കുറഞ്ഞ ഐ ഫോണ്‍ ആയിരിക്കും മൂന്നാമത്തേത്. ഒപ്പം മുന്‍നിര ഐ ഫോണുകളുടെ ഫീച്ചറുകളും ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ മോഡല്‍ വിപണിയിലിറക്കാനാണ് നീക്കം.
പുറത്തിറക്കാന്‍ പദ്ധതിയിടുന്ന ഫോണിന് 6.5 ഇഞ്ച് സ്ക്രീന്‍ വലിപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലിറങ്ങിയാല്‍ നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ സ്മാര്‍ട്ടു ഫോണുകളിലൊന്നാവും ഈ ഐ ഫോണ്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here