മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; വിഷയം ഗൗരവമുള്ളതെന്ന് കോടതി

കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് ദീപക്കിനെയും നിയോഗിച്ചു.

സംഭവം സാക്ഷര കേരളത്തിന് നാണക്കേടാണെന്നാണ് കത്തില്‍ പറയുന്നത്. വിദ്യാസമ്പന്നരായ ജനതയ്ക്ക് യോജ്യമായ പ്രവര്‍ത്തിയല്ല നടന്നത്. സമൂഹത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങളില്‍ തിരുത്തല്‍ നടപടികള്‍ക്കായി കോടതി ഇടപെടണമെന്നും കത്തില്‍ പറയുന്നു.

ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത സംഭവത്തെ ഗൗരവമായി തന്നെ കാണണം. സംഭവത്തെ കുറിച്ച് സമഗ്രവും ഫലപ്രദമായ അന്വേഷണവും വിചാരണയും നടത്തണം. മധുവിന്റെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News