മധുവിന്റെ മരണം ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്;സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവം ഭക്ഷ്യക്ഷാമം മൂലമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കേസില്‍ കോടതിയെ സഹായിക്കാന്‍ ഹൈക്കോടതി അഭിഭാഷകന്‍ ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സംഭവത്തില്‍ രണ്ടാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്രന്‍ നല്‍കിയ കത്ത് ചീഫ് ജസ്റ്റിന്റ നിര്‍ദേശപ്രകാരം ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News