റിലീസിനൊരുങ്ങി ‘ഇര’

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ റിലീസിനൊരുങ്ങുന്നു.

സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീൻ ജോൺ.

മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചെയ്യാത്ത കുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ഛായാഗ്രഹണം: സുധീര്‍ സുരേന്ദ്രന്‍. ചിത്രസംയോജനം: ജോണ്‍കുട്ടി. ലൈന്‍ പ്രൊഡ്യൂസര്‍: വ്യാസന്‍ ഇടവനക്കാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News