സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമം; കോണ്‍ഗ്രസും ലീഗും വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് ആര്‍എസ്എസിനെ സഹായിക്കാനെന്ന് കോടിയേരി

മാര്‍ക്സിസ്റ്റ് ആക്രമണം എന്ന് പെരുമ്പറകൊട്ടി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെയും ബി ജെ പി യുടേയും ശ്രമമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മരണപെട്ടവരുടെ മതം നോക്കി വര്‍ഗീയ ധ്രുവീകരണം നടത്താന്‍ കോണ്‍ഗ്രസും ലീഗും രംഗത്തിറങ്ങുന്നത് ആര്‍ എസ് എസിനെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

അഭിമാനമാണ് കേരളം മാനവികതയാണ് മാര്‍ക്‌സിസം എന്ന മദ്രാവാക്യമുയര്‍ത്തി എസ് എഫ്‌ ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

മാര്‍സിസ്റ്റ് പാര്‍ട്ടി അക്രമം നടത്തുന്നുവെന്ന പ്രചരണം തെറ്റാണ് ആരുടെയും കഴുത്തറുക്കാനുള്ള ചിന്തയല്ല മാര്‍ ക്‌സിസം മുന്നോട്ട് വയ്ക്കുന്നതെന്നും കോടിയേരി പറഞ്ഞു. മാര്‍സിസ്റ്റ് ആക്രമണം എന്ന് പെരുമ്പറകൊട്ടി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെയും ബി ജെ പി യുടേയും ശ്രമമെന്നും കോടിയേരി വ്യക്തമാക്കി.

കേരളത്തിലെ സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള നിയമനിര്‍മ്മാണം കൊണ്ട് വരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. എസ് എഫ് ഐയുടെ എറ്റുവും പ്രായം കുറഞ്ഞ മെമ്പര്‍ക്ക് പതാക കൈമാറിയാണ് കൊടിയേരി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് എസ് എഫ് ഐ മഹാസംഗമം ശ്രദ്ദേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News