സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ജനത. വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്‌കരിക്കുന്നു എന്നത് വനിതകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണ്.

സ്റ്റേഡിയത്തിലുള്ള പ്രവേശനം, ഡ്രൈവിംഗിനുള്ള അനുമതി എന്നിവയ്ക്കു പിന്നാലെയാണ് സൈനിക സേവനത്തിലേക്ക് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പുതിയ തീരുമാനത്തെ ആവേശപൂര്‍വ്വം ജനത ഏറ്റെടുത്തിരിക്കുകയാണ്.

സൗദിയുടെ ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്‌സൈനികന്റെ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷിക്കുന്നവര്‍ക്ക് പരീക്ഷയും അഭിമുഖവും നേരിടേണ്ടതുണ്ട്. ഒപ്പം വൈദ്യപരിശോധനയും ഉണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here