നാവികസേനയുടെ അഡ്രസില്‍ കത്ത്; തുറന്ന് നോക്കിയ 11 ഉദ്യോഗസ്ഥര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

ചൊവ്വാഴ്ചയാണ് സംശയാസ്പദമായ രീതിയില്‍  സൈനികത്താവളത്തില്‍ കത്ത് ലഭിച്ചത്. വെര്‍ജീനിയയിലെ ഹെന്‍ഡേഴ്‌സണ്‍ ഹാളില്‍ വെച്ച് യുഎസ് നാവികസേന ഉദ്യോഗസ്ഥനാണ് കത്തിന്റെ കവര്‍ പൊട്ടിച്ചത്

അമേരിക്കന്‍ നാവികസേനയുടെ അഡ്രസില്‍ വന്ന കത്ത് തുറന്നതിന് പിന്നാലെ 11 യുഎസ് നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ശാരീരികാസ്വസ്ഥ്യം. ശരീരം മുഴുന്‍ ചൊറിച്ചില്‍ അനുഭവപ്പെട്ട് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈ, മുഖം തുടങ്ങിയ ശരീരഭാഗങ്ങളില്‍ ചൊറിച്ചിലും അസ്വാസ്ഥ്യങ്ങളും തോന്നിതുടങ്ങി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞയുടന്‍ മറ്റ് അംഗങ്ങളെസൈനികത്താവളത്തില്‍ ്‌നിന്ന് ഒഴിപ്പിച്ചു.

കത്ത് ഒരു വ്യക്തിയുടെ പേരില്‍ അല്ല, നാവികസേന ആസ്ഥാനം എന്ന മേല്‍വിലാസത്തിലാണ് ലഭിച്ചതെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കത്ത് ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News