ശ്രീദേവിക്ക് ആദരം; ഗ്രീന്‍ ഏക്കേഴ്‌സ് ഇത്തവണ ഹോളി ആഘോഷിക്കില്ല

മുംബൈ: ശ്രീദേവിയുടെ അകാല മരണത്തിന്റെ ദു; ഖത്തിലാണ് ചലച്ചിത്ര പ്രേമികളും ആരാധകരും. മുംബൈ നഗരത്തില്‍ വിലാപയാത്രയായി ഒഴുകിയെത്തിയ ജനക്കൂട്ടം ഇത് തെളിയിക്കുകയായിരുന്നു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ പതിനായിരങ്ങളാണെത്തിയത്.

അതിനിടയിലാണ് ശ്രീദേവിയോടുള്ള ആദരസുചകമായി ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങള്‍ വേണ്ടെന്നുള്ള തീരുമാനം ഗ്രീന്‍ ഏക്കേഴ്‌സ് സൊസൈറ്റി കൈകൊണ്ടത്. ശ്രീദേവി അംഗമായിരുന്നു സംഘടനയാണ് ഗ്രീന്‍ ഏക്കേഴ്‌സ്.

മാര്‍ച്ച് രണ്ടിനാണ് ഹോളി. അന്നേ ദിവസത്തെ ആഘോഷപരിപാടികളും വിരുന്നും റദ്ദാക്കുകയാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. മൂംബൈയില്‍ വിവിധ സംഘടനകള്‍ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാനുള്ള ആലോചനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News