ദേശീയ സീനിയര്‍ വോളി വനിതാ വിഭാഗത്തില്‍ കേരളത്തിന് കിരീട നഷ്ടം

ദേശീയ സീനിയര്‍ വോളീബോള്‍ വനിതാ വിഭാഗം കിരീടം റെയില്‍വെസിന്. കേരളത്തെ 3 നെതിരെ 2 സെറ്റുകള്‍ക്ക് കീഴടക്കിയാണ് റെയില്‍വെ വനിതകള്‍ കിരീടം നിലനിര്‍ത്തിയത്.

റെയില്‍വെസിന്റെ തുടര്‍ച്ചയായ പത്താം കിരീട നേട്ടമാണിത്. കേരളം തുടര്‍ച്ചയായി പത്താം വര്‍ഷവും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

ആദ്യ സെറ്റ് നഷ്ടപ്പെട്ട കേരളം പിന്നീട് രണ്ട് സെറ്റ് തിരിച്ചു പിടിച്ചെങ്കിലും നാലും അഞ്ചും സെറ്റ് നേടിയാണ് റെയില്‍വെ കിരീടം ചൂടിയത്.
പോയിന്റ് (25-21, 26-28, 21-25, 25-18, 15-12)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News