നൊന്തുപ്രസവിച്ച കുഞ്ഞിനെ കണ്‍മുന്നില്‍ കൊന്നു; ക്രൂരപീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒരമ്മ

നൊന്തുപ്രസവിച്ച കുഞ്ഞിനെ കണ്‍മുന്നില്‍ വെച്ച് നദിയിലേക്ക് എറിഞ്ഞ് കൊന്നു.ക്രൂരപീഡനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഒരമ്മ. റബേക്ക ബിട്രസ് എന്ന യുവതിയാണ് ബോക്കോ ഹറമിന്റെ കൊടും ക്രൂരതകളെക്കുറിച്ചും അവരുടെ പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്.

മക്കള്‍ക്കും ഭര്‍ത്താവിനുമൊത്ത് സ്വന്തം നാട്ടില്‍ ഏറെ സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് റബേക്കയും കുടുംബവും താമസിച്ചിരുന്ന നാട്ടിലേക്ക് ബോക്കോ ഹറാമിന്റെ ആക്രമണമുണ്ടാവുന്നത്. മറ്റുള്ളവര്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗര്‍ഭിണിയായ റബേക്കയും അഞ്ചുവയസുകാരനായ സക്കറിയയും മൂന്നുവയസുകാരനായ ജോഷ്വയും തീവ്രവാദികളുടെ പിടിയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ് തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.

ക്രൂരതയുടെ അങ്ങേയറ്റമായിരുന്നു തീവ്രവാദിയുടെ പിടിയില്‍. ജീവിതം സ്‌നേഹത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും മാറി ക്രൂരതയുടേയും വിഷമത്തിന്റെയും പിടിയിലേക്ക വഴിമാറി. സഹിക്കാന്‍ കഴിയാവുന്നതിന്റെ അങ്ങേയറ്റമായിരുന്നു അവിടം. ബോക്കോഹറാം തീവ്രവാദികളുടെ ലൈംഗീകപീഡനം സഹിക്കാന്‍ കഴിയുന്നതിലുമാധികമായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ക്കിടയില്‍ കുഞ്ഞിനെ അവര്‍ക്ക് നഷ്ടമായി. തീവ്രവാദികള്‍ അവരെ മതം മാറ്റാന്‍ ശ്രമിച്ചെങ്കിലും റബേക്ക ്അതിന് തയ്യാറായിരുന്നില്ല.

ഇളയമകന്‍ ജോഷ്വയെ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അതിന് അവളോട് അവര്‍ പ്രതികാരം ചെയ്തു. പൊന്നു മോനെ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടായിരുന്നു പ്രതികാരം. അത് അവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അധികമായിരുന്നു. പിന്നീട് മതം മാറിയതായി അവര്‍ അഭിനയിച്ചു. ഇനിയും മക്കളെ നഷ്ടപ്പെടുത്താന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

ഒടുവില്‍ നിര്‍ബന്ധിതവിവാഹം. അതില്‍ ഒരു കുഞ്ഞു കൂടി പിറന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൂരതകളുടേയും പീഡനങ്ങളുടെയും പടു കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം. രക്ഷപ്പെടാന്‍ ഒരുനാള്‍ വാതില്‍ തുറക്കപ്പെട്ടു.

നൈജീരിയന്‍ ആര്‍മി റബേക്കയെ ആദ്യമൊന്നും വിശ്വസിക്കാന്‍ ഒരുക്കമായിരുന്നില്ലെങ്കിലും ഏറ്റവും ഒടുവില്‍ അവരുടെ സത്യസന്ധതയ്ക്ക് മുന്നില്‍ വിശ്വസിക്കാന്‍ കൂട്ടാക്കി. ഒടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അപ്പോളും തന്നെ കാത്തിരിക്കുന്ന ഭര്‍ത്താവിനെയാണ്് റബേക്ക കണ്ടത്. അവിശ്വസനീയമായ കൂടിക്കാഴ്ച . ഒരിക്കലും നടക്കില്ലെന്ന് രണ്ടു പേരും കരുതിയിരുന്നെങ്കിലും വിധി അവരെ വീണ്ടും ഒന്നിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News