ജയസൂര്യ കാതുകുത്തി; എന്തിനാണെന്ന ചോദ്യത്തിന് താരം തന്നെ ഉത്തരം പറയും

മലയാളത്തിലെ യുവനടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ജയസൂര്യ. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ നായകനായിരുന്ന വി പി സത്യന്‍റെ ജീവിത കഥ പറഞ്ഞ ക്യാപ്ടന്‍ ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ നായികക്കല്ലാണ്. ചിത്രം തീയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ക്യാപ്ടന് വേണ്ടി ജയസൂര്യ നടത്തിയ പ്രയ്തനം കൂടിയാണ് പ്രേക്ഷകര്‍ നെഞ്ചേറ്റുവാങ്ങിയത്. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നതാണ് താരത്തിന്‍റെ വിജയരഹസ്യങ്ങളില്‍ ഒന്ന്.

ഇപ്പോ‍ഴിതാ പുതിയ ചിത്രത്തിന് വേണ്ടി കാത് കുത്തിയിരിക്കുകയാണ് പ്രിയതാരം. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിജയത്തിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടിയ്ക്ക് വേണ്ടിയാണ് ജയസൂര്യ കാതുകുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News