നീരവ് മോദിയുടെ പ്രകോപനം; ബാങ്ക് തട്ടിപ്പ് അന്വേഷണവുമായി സഹകരിക്കില്ല; മോദി സര്‍ക്കാര്‍ എന്തു ചെയ്യും

ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോഡി സിബിഐയെ അറിയിച്ചു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ അയച്ച ഇ മെയിലിനാണ് നീരവ് മറുപടി നല്‍കിയത്. ബിസിനസ് ആവശ്യങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് നീരവ് സിബിഐയെ അറിയിച്ചത്.

അതിനിടയില്‍ നീരവ് മോദിയുടെ ഉടമസ്ഥതിയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനി യുഎസില്‍ പാപ്പര്‍ ഹര്‍ജി നല്‍കി.അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സിബിഐ അയച്ച ഈ മെയിലിനാണ് നീരവ് മോഡി മറുപടി നല്‍കിയത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും, എംബസിയുമായി ബന്ധപ്പെട്ടാല്‍ തിരിചു നാട്ടിലേക്കെത്താന്‍ സഹായിക്കുമെന്നും സിബിഐ നീരവിനെ അറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കാന്‍ കഴിയില്ലെന്നും, ബസിന്‌സ് ആവശങ്ങള്‍ നോക്കാനുണ്ടെന്നുമാണ് നീരവ് സിബിഐക്ക് മറുപടി നല്കിയത്.ബാങ്ക് തട്ടിപ്പുകള്‍ പുറത്തുവന്നതുമുതല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് മൂന്ന് തവണയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിക്ക് നോട്ടീസയച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നീരവ് മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം.

ആവശ്യമുന്നയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടയില്‍ നീരവ് മോദിയുടെ ഉടമസ്ഥതിയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനി യുഎസില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. അഞ്ച് കോടി ഡോളര്‍ മുതല്‍ പത്ത് കോടി ഡോളര്‍ വരെ ആസ്തി ബാധ്യതകളുണ്ടെന്ന് കാണിച്ച് ന്യൂയോര്‍ക്കിലെ സൗത്ത് ഡിസ്ട്രിക്ട് കോടതിയെയാണ് സമീപിച്ചത്.

ഫയര്‍സ്റ്റാര്‍ ഡയമണ്ടിന്റെ ഉപസ്ഥാപനങ്ങളായ ഫാന്റസി ഇന്‍കോര്‍പറേറ്റഡ്, എ. ജാഫി ഇന്‍കോര്‍പറേറ്റഡ് എന്നീ കമ്പനികളും പാപ്പര്‍ ഹര്‍ജി നല്‍കി. ഇന്ത്യയില്‍ തട്ടിപ്പ് നടത്തിയ ഫയര്‍സ്റ്റാര്‍ ഗ്രൂപ്പുമായി കമ്പനിക്ക് ബന്ധമില്ലെന്നും ആപേക്ഷയില്‍ ചൂണ്ടിക്കാട്ടി 25നാണ് ഫയര്‍സ്റ്റാര്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News