ഉത്സവത്തിന് വീട്ടമ്മയെത്തിയത് കാമുകനൊപ്പം; ചോദ്യംചെയ്ത് ഭര്‍ത്താവ്; തര്‍ക്കത്തിനൊടുവില്‍ സംഭവിച്ചത് ഇങ്ങനെ

കൊല്ലം കുന്നത്തൂര്‍ മാനാമ്പുഴ ഏഴാംമൈലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിലായി.
കുന്നത്തൂര്‍ മാനാമ്പുഴ ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ മഹേഷാ(39)ണ് കുത്തേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് ഭാര്യ രജനി (35), കാമുകനായ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള കിഴക്കതില്‍ സുനില്‍ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഉടയാന്‍കാവ് ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച കാണുന്നതിനായി കാമുകനൊപ്പം ഭാര്യയെത്തിയത് മഹേഷ് കാണാനിടയായി. വീട്ടിലെത്തിയ ശേഷം ഇതു ചോദ്യചെയ്തതിനെ തുടര്‍ന്നു തര്‍ക്കമായി. ഇതിനിടയില്‍ ഭാര്യ കാമുകനെ വിളിച്ചുവരുത്തി. കത്തിയുമായി എത്തിയ കാമുകന്‍ മഹേഷിനെ കുത്തിയ ശേഷം കടന്നുകളയുകയായിരുന്നതായി പോലീസ് പറയുന്നു.

കൂലിപ്പണിക്കാരനായ മഹേഷിനും ഭാര്യ രജനിക്കും രണ്ടു കുട്ടികളുണ്ട്. മഹേഷിന്റെ സമീപവാസിയാണ് പ്രതി സുനില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News