കിരീടം നഷ്ടമായ പെണ്‍പോരാളികള്‍ക്ക് വേണ്ടി പകരം ചോദിച്ച് പുരുഷ ടീം; റെയില്‍വേസിനെ തകര്‍ത്ത കേരളത്തിന് ദേശീയ വോളിബോള്‍ കിരീടം

കോഴിക്കോട്: വനിതാ ടീമിനെ കലാശക്കളിയില്‍ പരാജയപ്പെടുത്തി ദേശീയ വോളിബോള്‍ കിരീടം സ്വന്തമാക്കിയ റെയില്‍വേസിനോട് കേരളത്തിന്റെ മധുരപ്രതികാരം. 66 ാമത് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ കേരളം കിരീടത്തില്‍ മുത്തമിട്ടു.

റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം കിരീടം നിലനിര്‍ത്തിയത്. ആറാം കിരീടമാണ് കേരളം സ്വന്തമാക്കിയത്.

ആദ്യ സെറ്റ് നഷ്ടമായ കേരളം പിന്നീട് തിരിച്ചടിക്കുകയായിരുന്നു. പിന്നീടുള്ള മൂന്ന് സെറ്റുകളിലും റെയില്‍വേസിനെ നിലംതൊടാനനുവദിച്ചില്ല. ഒരു മത്സരത്തില്‍ പോലും തോല്‍വി അറിഞ്ഞില്ലെന്നതും കിരീടവിജയത്തിന്റെ മധുരം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിന്റെ സ്റ്റാര്‍ സര്‍വറായ വിപിന്‍ ജോര്‍ജ് കിരീടനേട്ടത്തിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News