ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേര്‍ മരിച്ചു

ഇടുക്കി-അടിമാലിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ആനച്ചാല്‍ സ്വദേശികളായ എം ആര്‍ അരുണ്‍, അരുണ്‍ ആനന്ദ് എന്നിവരാണ് മരിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തിരിക്കുന്നതിനിടെ 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അഞ്ച് പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേര്‍ ജീപ്പില്‍ നിന്ന് ചാടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. .ആനച്ചാലില്‍ നിന്നുള്ള സംഘം അടിമാലിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News