സോളാര്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും; ഹര്‍ജികളില്‍ വാദം ഇന്ന്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ വാദം നടക്കും. ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

റിപ്പോര്‍ട്ടില്‍ തനക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെ ഹര്‍ജികളില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

റിപ്പോര്‍ട്ടില്‍ തിരവഞ്ചൂരിനെതിരായ പരാമര്‍ശങ്ങള്‍ സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ വിപുലീകരിച്ചുവെന്ന വാദം തെറ്റാണെന്നും സോളാര്‍ ഇടപാടിനെക്കുറിച്ച് നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങള്‍ തിട്ടപ്പെടുത്തുക മാത്രമാണ് കമ്മീഷന്‍ ചെയ്തതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here