രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ആര്‍ പി ഇന്‍ഫോ സിസ്റ്റം കമ്പനിയുടെ തട്ടിപ്പ് 515 കോടിയുടേത്; പരാതിയുമായി കാനറബാങ്ക്

രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ആര്‍ പി ഇന്‍ഫോ സിസ്റ്റം കമ്പനി 515 കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി. കാനറാ ബാങ്ക് നല്‍കിയ പരാതിയില്‍ കമ്പനിക്കെതിരെയും ഡയറക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു.2012 മുതലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്ബിഐ, ഓറിയന്റല്‍ ബാങ്ക് എന്നിവയും തട്ടിപ്പിനരയായി.

2012മുതല്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ഉപയോഗിച്ച് കാനറാ ബാങ്ക് ഉള്‍പ്പെട്ട 10 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് തട്ടിപ്പ് നടത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവ കണ്‍സോര്‍ഷ്യത്തിലുണ്ട്.

കാനാറാ ബാങ്ക് നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍പി ഇന്‍ഫോസിസ്റ്റം കമ്പനിക്കെതിരെയും, കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസെടുത്തു. 515.15 കോടിയുടെ തട്ടിപ്പാണ് ആര്‍പി ഇന്‍ഫോസിസ്റ്റം കമ്പനി നടത്തിയത്. തെറ്റായതും, അനധികൃതമായി ഉണ്ടാക്കിയതുമായ രേഖകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയല്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍മാര്‍ക്കായി അന്വേഷണം ആരംഭിച്ചു.

ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പുറത്ത് വരുന്ന അഞ്ചാമത്തെ ബാങ്ക് തട്ടിപ്പാണിത്. ബാങ്ക് തട്ടിപ്പുകള്‍ ഒന്നിനുപുറകേ ഒന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് കന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി.

നിഷ്‌ക്രിയ ആസ്തി 50 കോടിക്ക് മുകളിലുള്ള ഓരോ വായ്പയും ഏതൊക്കെയാണെന്ന് പ്രത്യേകം നിരീക്ഷിക്കാനും, അതില്‍ തിരിച്ചടക്കാതെ തട്ടിപ്പിന് സാധ്യതയുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെ അറിയിക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം. ധനമന്ത്രാലയ സെക്രട്ടറി രാജീവ് കുമാറാണ് പൊതുമേഖലാ ബാങ്ക് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News