പ്രതീക്ഷകള്‍ അസ്തമിച്ചു; ഗോവക്ക് തകര്‍പ്പന്‍ ജയം; ബ്ലാസ്റ്റേഴ്‌സിന് കലിപ്പടക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കാം

പ്രതീക്ഷകള്‍ അസ്തമിച്ചു. ഗോവയുടെ തകര്‍പ്പന്‍ ജയം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത. കൊല്‍ക്കത്തെയെ ഗോവ തോല്‍പ്പിച്ചതോടെ് ബ്ലാസ്റ്റേഴ്‌സിന്റെ ബാംഗ്ലൂരുമായുള്ള അവസാന മത്സരം പ്രസക്തമല്ലാതായി.

ഇനി ഗോവ ജംഷഡ്പൂര്‍ മല്‍സരഫലം മാത്രമാണ് പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കുക. പ്ലേഓഫ് കാണാതെ കേരളബ്ലാസ്റ്റേഴ്‌സ് പുറത്തേയ്ക്ക് പോകുമ്പോള്‍ നഷ്ടമാകുന്നത് മഞ്ഞപ്പടയുടെ സ്വപ്‌നങ്ങളാണ്.

എഫ്.സി.ഗോവയ്ക്ക് ജംഷഡ്പൂരാണ് അടുത്ത എതിരാളിയെന്ന ഘടകമാണ് ബെംഗളൂരുവിനെതിരെ ജയിച്ചാലും ബ്ലാസ്റ്റേഴ്‌സിന്റെ വഴി മുടക്കുന്നത്. ഗോവ ജംഷഡ്പൂര്‍ മല്‍സരം സമനിലയിലായാലും 28 പോയിന്റുമായി ഗോവ പ്ലേഓഫിലെത്തും. ഇനി ജംഷഡ്പൂരാണ് ജയിക്കുന്നതെങ്കില്‍ കോപ്പലിന്റെ സംഘം 29 പോയിന്റുമായി അവസാന നാലിലെത്തും. ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമായാലും പരമാവധി 28 പോയിന്റാണ് ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News