ഐഎന്‍എക്സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

ചെന്നൈ: ഐഎന്‍എക്സ് മീഡിയ പണമിടപാട് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്ത ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെടുക.

ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിബിഐ ആണ് കാര്‍ത്തിയെ അറസ്റ്റു ചെയ്തത്.2007ല്‍ പി.ചിന്ദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വിദേശ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ച് മൗറീഷ്യസില്‍ നിന്നും ഇന്ത്യയിലെ ഐ.എന്‍എക്സ് മീഡിയയ്ക്ക് നിക്ഷേപം ലഭിക്കുന്നതിനുള്ള അനുമതി വാങ്ങിയെന്നാണ് കേസ്.

ഇതിന് കാര്‍ത്തി ചിന്ദംബരം പ്രതിഫലം വാങ്ങിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ പരിശോധനയും കാര്‍ത്തി ചിന്ദംബരം ഒഴിവാക്കി നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു.

ഇതേ കേസില്‍ കാര്‍ത്തി ചിന്ദംബരത്തിന്റെ ചാര്‍ട്ടേണ്ട് അക്കൗണ്ട് ഭാസ്‌ക്കര രാമനെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News