ബാഗ്ലൂര്‍: ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്ത് പ്രകാശ് രാജ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കേസ്. നേരത്തെ പ്രകാശ് രാജിനെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് പ്രതാപ് സിംഹ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ചേരുന്നതല്ലെന്നും പണം ഉദ്ദേശിച്ചല്ല താന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തതെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു
പ്രകാശ് രാജ് ആവശ്യപ്പെട്ട നഷ്ടപരിഹാര തുക കേട്ട് ഞെട്ടിയിരിക്കുകയാണ് കോടതി. ഒരു രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.