എല്‍ഡിഎഫ് തരംഗം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം

പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. രണ്ടിടത്ത് യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒരിടത്ത് യുഡിഎഫ് സിറ്റിംഗ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു. ഒരു വാര്‍ഡ് എല്‍ഡിഎഫിനും നഷ്ടമായി

പത്തനംതിട്ടയില്‍ യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ടിജോ തോമസ്(എല്‍ഡിഎഫ് സ്വത.) ആണ് വിജയിച്ചത്. രശ്മി സജീവ്(കോണ്‍) ആണ് രണ്ടാമത്. സുലേഖ സോമരാജനും(ബിജെപി) മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ പഞ്ചായത്തംഗം സജീവ് മണ്ണീറ മരിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം.

കൊല്ലത്ത് ഉമ്മനൂര്‍ പഞ്ചായത്തിലെ അളൂരിലും യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് ബി യു രാധാമണി അമ്മ (കേരള കോണ്‍ഗ്രസ് ബി) വിജയിച്ചു. ഉമാകൃഷ്ണന്‍ (യുഡിഎഫ് സ്വത.) രണ്ടാമതെത്തി. യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

ചെറുകോല്‍ പഞ്ചായത്ത് മഞ്ഞപ്രമല വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആനി ബിജു വിജയിച്ചു. യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. 16 വോട്ടുകള്‍ക്കാണ് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷീനാ തോമസ് രണ്ടാമതെത്തി. കഴിഞ്ഞതവണത്തെ കോണ്‍ഗ്രസ് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ബീനാ തോമസ്( കേരള കോണ്‍ഗ്രസ് മാണി), സിന്ധു പി നായര്‍( ബിജെപി) എന്നിവരായിരുന്നു.് മറ്റ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് അംഗം സാറാമ്മ ജോസഫ് രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എറണാകുളം ജില്ലയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ നോര്‍ത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. അബ്ദുള്‍ ബഷീര്‍ (കോണ്‍ഗ്രസ്) ആണ് വിജയി. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു. 173 വോട്ടാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് സ്വതന്ത്രന്‍ വി കെ ശങ്കരന്‍ രണ്ടാമതെത്തി.

പാലക്കാട് ജില്ലയില്‍ കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ ജയിച്ചു. മപ്പാട്ടുകര വെസ്റ്റ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ രാജന്‍ പൂതനായില്‍ വിജയിച്ചു. എല്‍ഡിഎഫിലെ സി കെ ഉസ്മാന്‍ രണ്ടാമതെത്തി. മുഹമ്മദ് നിസാര്‍ (കോണ്‍) മൂന്നാമതായി. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് വാര്‍ഡായിരുന്നു.

ആലപ്പുഴ ജില്ലയില്‍ അരൂര്‍ എഴുപുന്ന പതിനാറാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ആര്‍ ജീവന്‍ വിജയിച്ചു. വാര്‍ഡ് അംഗമായിരുന്ന എല്‍ഡിഎഫിലെ പി പി സീതമ്മ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. സീതമ്മയുടെ മകനും സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് വിജയിച്ച ആര്‍ ജീവന്‍. 34 വോട്ടാണ് ഭൂരിപക്ഷം> യുഡിഎഫ് സ്വതന്ത്രയായി കെ ഡി ഹൈമവതി രണ്ടാമതെത്തി. ബിജെപിയിലെ സി എ പുരുഷോത്തമനു 38 വോട്ടേയുള്ളൂ

ആലപ്പുഴ ജില്ലയില്‍ തകഴി പഞ്ചായത്ത്— കളത്തില്‍പാലം 14ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സുഷമ 162 വോട്ടിന് വിജയിച്ചു. വാര്‍ഡ്അംഗമായിരുന്ന വിജയകുമാരി (സി പിഐ എം)യുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.പഞ്ചായത്തില്‍ ഇതോടെ എല്‍ഡിഎഫിന് ഭരണം തുടരാന്‍ ഭൂരിപക്ഷമായി. ബിജെപിയാണ് രണ്ടാമത്.

രാമമംഗലം പഞ്ചായത്തിലെ നെട്ടുപാടം വാര്‍ഡില്‍ എന്‍ ആര്‍ ശ്രീനിവാസന്‍ (കോണ്‍) വിജയിച്ചു.യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 147 വോട്ടാണ് ഭൂരിപക്ഷം. സി കെ പൌലോസ് (സിപിഐ എം സ്വത.) രണ്ടാമതെത്തി.

കോട്ടയം പാലാ മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി നോര്‍ത്ത് വാര്‍ഡ് യുഡിഎഫ് വിജയിച്ചു. ചതുഷ്‌കോണ മത്സരം നടന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. ജിസ്‌മോളാണ് വിജയിച്ചത്.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡില്‍ ലീഗിലെ സറീന റഫീഖ് വിജയിച്ചു. ലീഗ് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് ലീഗ് അംഗം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്തിലെ പേരാവൂര്‍ വാര്‍ഡില്‍ ലീഗിലെ സിറാജ് പൂക്കോത്ത് വിജയിച്ചു. എല്‍ഡിഎഫിലെ സ്വതന്ത്രന്‍ അബ്ദുള്‍ റഷീദാണ് രണ്ടാമതെത്തിയത്. കഴിഞ്ഞതവണ സിപിഐ എമ്മായി ജയിച്ച സിറാജ് ലീഗില്‍ ചേരുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, ജില്ലകളിലെ 17 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട് ഒരു നഗരസഭ വാര്‍ഡിലും വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ ബ്‌ളോക്ക്പഞ്ചായത്ത് വാര്‍ഡിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News