മലയാളികള്‍ക്ക് ഏറെ അവസരങ്ങള്‍; കുവൈത്ത് വിളിക്കുന്നു; വന്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് കുവൈത്ത്

ഗള്‍ഫ് രാജ്യങ്ങളില്‍ പലതും പ്രവാസികളെ പൂര്‍ണമായും ഒഴിവാക്കി സ്വദേശിവത്ക്കരണത്തിന് ഒരുങ്ങുമ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് കുവെത്ത്. വന്‍ തൊഴില്‍ സാധ്യതകളാണ് കുവൈത്ത് ഒരുക്കുന്നത്. തൊഴില്‍ മന്ത്രാലയം രണ്ടായിരത്തിലേറെ വിദേശികള്‍ക്ക് ജോലി നല്‍കാനൊരുങ്ങുകയാണ്.

കൂടുതല്‍ അവസരങ്ങളും മെഡിക്കല്‍ ഫീള്‍ഡിലാണ് . 600 ഡോക്ടര്‍മാര്‍ക്കാണ് അവസരം ലഭിക്കുക. 1540 നഴ്‌സുമാര്‍ക്കും 240 ടെക്‌നീഷ്യന്മാര്‍ക്കും തൊഴില്‍ നല്‍കാനും പദ്ധതിയുണ്ട്. വിവിധ പദ്ധതികളിലായാകും അവര്‍ക്ക് നിയമനം.

ഏഴ് ഹെല്‍ത്ത് സെന്ററുകള്‍, അമീരി ആശുപത്രി, ജാബര്‍ ആശുപത്രി എന്നിവ ഉള്‍പ്പെടെ 13 പദ്ധതികളുടെ നിര്‍മാണം താമസിയാതെ പൂര്‍ത്തിയാകുമെന്ന് മന്ത്രാലയം അറിയിച്ചു. മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News