മരണശേഷം ലോകത്തെ കരയിച്ച് ശ്രീദേവിയുടെ ട്വിറ്ററില്‍ നിന്നും ആ സന്ദേശം പുറത്തുവന്നു

പ്രിയ നടി ശ്രീദേവിയുടെ വിയോഗവര്‍ത്ത  ഇനിയും വിശ്വസിക്കാനായിട്ടില്ല ആരാധകര്‍ക്കും ശ്രീദേവിയുടെ പ്രിയപ്പെട്ടവര്‍ക്കും. ബോളിവുഡിന്റെ താരസുന്ദരി ശ്രീദേവി അകാലത്തില്‍ പൊലിഞ്ഞ് പോയതിന്റെ വേദന ഇനിയും മാഞ്ഞിട്ടില്ല.

ബോളിവുഡിലെ താരറാണിയായി മാറും മുന്‍പ് തെന്നിന്ത്യയുടെ മാത്രം സ്വന്തമായിരുന്നു ശ്രീദേവി. മലയാളത്തിലും തമിഴിലുമടക്കം പറന്ന് നടന്ന് അഭിനയിക്കുന്നതിനിടെയാണ് ഹിന്ദിസിനിമാ ലോകം ശ്രീദേവിയെ തട്ടിയെടുത്തത്. തെന്നിന്ത്യയ്ക്കും ഉത്തരേന്ത്യക്കും ഒരു പോലെ പ്രിയപ്പെട്ടവള്‍.

എന്നാലിതാ മരണശേഷം ലോകത്തെ കരയിച്ച് ശ്രീദേവിയുടെ ട്വിറ്ററില്‍ നിന്നും വീണ്ടും സന്ദേശം പുറത്തുവന്നിരിക്കുന്നു. ശ്രീദേവിയെ സ്മരിച്ച് ഭർത്താവ് ബോണി കപൂറിന്റെ സ്നേഹാർദ്രമായ ഓർമക്കുറിപ്പാണ് ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം പങ്കുവെച്ചത്.

‘എന്റെ അടുത്ത സുഹൃത്തിനെയും ഭാര്യയെയും എന്‍റ രണ്ടു മക്കളുടെ അമ്മയെയുമാണ് നഷ്ടമായിരിക്കുന്നത്. ഞങ്ങള്‍ക്കൊപ്പം നിന്ന ആരാധകര്‍ക്കും ബന്ധുക്കള്‍ക്കും നന്ദി. ആദ്യ ഭാര്യയിലെ മക്കളായ  അര്‍ജുന്‍, അന്‍ഷുല എന്നിവര്‍ നല്‍കിയ  പിന്തുണ എനിക്കും എന്റെ മക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു.’ ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ശ്രീദേവിയുടെ വിയോഗത്തി​​​​​ന്‍റെ ദു:ഖം തരണം ചെയ്യുന്നതില്‍ എന്‍റേയും കുടുംബത്തി​​​​​ന്‍റേയും സ്വകാര്യതയെ മാനിക്കണമെന്നും​ ബോണി കപൂര്‍ ശ്രീദേവിയുടെ പേജില്‍ ട്വീറ്റ്​ ചെയ്​തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here