എസ്എഫ്ഐയുടെ മഹാവിജയം; സംസ്ഥാനത്തെ ഐടിഐകളില്‍ എസ്എഫ്ഐക്ക് ഗംഭീരവിജയം; ഇതരവിദ്യാര്‍ത്ഥിസംഘടനകളുടെ പൊടിപോലുമില്ല

സംസ്ഥാനത്തെ ഐടിഐയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ക്ക് ഉജ്വല വിജയം. ‘മത വര്‍ഗീയതയെ ചെറുക്കന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ആകെ തിരഞ്ഞെടുപ്പ് നടന്ന 79 ഐടിഐ കളില്‍ 76 ലും എസ്എഫ്ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു. കെ എസ് യു എബിവിപി എം എസ് എഫ് സഖ്യത്തെ പരാജയപെടുത്തിക്കൊണ്ടാണ് എസ്എഫ്‌ഐ മികച്ച വിജയം കൈവരിച്ചത്.

കയ്യൂര്‍ ഐടിഐ,പുല്ലൂര്‍ ഐ ടി ഐ നീലേശ്വരം ഐ ടി ഐ,മടികൈ ഐ ടി ഐ കോടോത്ത് ഐ ടി ഐ,ഗവ വനിതാ ഐ ടി ഐ ചുള്ളിയാട്,നാടുകാണി ഐ ടി ഐ,രാജാക്കാട് ഐ ടി ഐ ചാലക്കുടി ഗവ.ഐ ടി ഐ ദേശമംഗലം ഗവ ഐ ടി ഐ വെളിയം ഗവ ഐ ടി ഐ,കുമ്മിള്‍ ഗവഐ ടി ഐ,ചന്ദനത്തോട് ബി ടി സി,മടായി ഐ ടി ഐ,കണ്ണൂര്‍ ഐടി ഐ,പിണറായി ഗവ.ഐ ടി ഐ,കുറുമാത്തൂര്‍ ഗവ ഐ ടി ഐ,പെരിങ്ങോം ഗവ ഐ ടി ഐ,അമ്പലപുഴ ഗവ ഐ ടി ഐ,റാന്നി ഗവ ഐ ടി ഐ പെരുവ ഗവ ഐ ടി ഐ ഏറ്റുമാനൂര്‍ ഗവ ഐ ടി ഐ പള്ളിക്കത്തോട് ഗവ ഐ ടി ഐ,ആരക്കുഴ ഐ ടി ഐ,ധനുവച്ചപുരം ഗവ ഐ ടി ഐ,മലയന്‍കീഴ് ഗവ ഐ ടി ഐ,എന്നിവിടങ്ങളില്‍ നേരത്തെ തന്നെ എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ബാടൂര്‍ ഐ ടി ഐ യില്‍ എ ബി വി പി എം എസ് എഫ് സഖ്യത്തെ പരാജയപ്പെടുത്തി ., മലമ്പുഴ ഐ ടി ഐ എബിവിപി കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി എസ് എഫ് ഐ യൂണിയന്‍ കരസ്ഥമാക്കി.പേരാവൂര്‍ ഐ ടി ഐ,വയലാര്‍ ഐ ടി ഐ,ഹരിപ്പാട് പള്ളിപ്പാട് ഐ ടി ഐ,കായംകുളം ഐ ടി ഐ,ചെങ്ങന്നൂര്‍ ഐ ടി ഐ,ചെന്നീര്‍ക്കര ഐ ടി ഐ കോട്ടയം തിരുവാര്‍പ്പ് ഐ ടി ഐ,അട്ടപാടി ഐ ടി ഐ,കുഴല്‍മന്ദം ഐ ടി ഐ,നെന്മാറ ഐ ടി ഐ മീനാക്ഷിപുരം ഐ ടി ഐ,വടകരപതി ഐ ടി ഐ,എലുമ്പുരശ്ശേരി ഐ ടി ഐ,വാണിയംകുളം ഐ ടി ഐ,കളമശ്ശേരി ഐ ടി ഐ,ചാക്ക ഐ ടി ഐആര്യനാട് ഐ ടി ഐ ആറ്റിങ്ങല്‍ ഐ ടി ഐ, മരട് ഐ ടി ഐ വേങ്ങൂര്‍ ഐ ടി ഐ, തിരുവമ്പാടി ഐ ടി ഐ മാളിക്കടവ് ഐ ടി ഐ കൊയിലാണ്ടി ഐ ടി ഐ മാണിയൂര്‍ ഐ റ്റി ഐ മുതുകാട് ഐ റ്റി ഐ നരിപ്പറ്റ ഐ ടി ഐ എന്നിവിടങ്ങങ്ങളില്‍ കെ എസ് യു എബിവിപി സഖ്യത്തെ പരാജയപ്പെടുത്തി മുഴുവന്‍ സീറ്റിലും വിജയിച്ചു. ബേപ്പൂര്‍ ഐ ടി ഐ എം എസ് എഫ് ല്‍ നിന്ന് പിടിച്ചെടുത്തു.

എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്ഥാനാര്‍ഥികളെയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ്, സെക്രെട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്‌‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here