അമ്മയെ പിന്നിലിരുത്തി റോഡിലൂടെ ചീറിപാഞ്ഞ മകള്‍; ശ്രീദേവിയെ അത്രമേല്‍ സ്നേഹിച്ചിരുന്ന ജാന്‍വി ആ വീഥികളില്‍ ഒറ്റയ്ക്കാണ്

അടുത്ത നാളുകളില്‍ വളരെ എക്സൈറ്റഡായിരുന്നു ശ്രീദേവി. മകള്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിനായി. ധഡക്കിലൂടെ ജാന്‍വി മിന്നുംതാരമായി മാറുമെന്ന പ്രതീക്ഷയായിരുന്നു അമ്മയ്ക്ക്. എന്നാല്‍ അതിന് കാത്ത്നില്‍ക്കാതെയായിരുന്നു ശ്രീദേവിയുടെ അന്ത്യ യാത്ര.

ജാന്‍വിയുടെ വ‍ഴികാട്ടിയായിരുന്നു എന്നും അമ്മ. ജാന്‍വിക്കും ഖുശിക്കും ഓര്‍ക്കാന്‍ ഏറെ ഓര്‍മകളാണ് ഈ അമ്മ സമ്മാനിച്ചിട്ടുള്ളത്. അതിലൊന്നാണ് ജാന്‍വിയുമൊത്തുള്ള ബൈക്ക് യാത്ര.

പുതിയ ചിത്രത്തിന് വേണ്ടിയാണ് ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. ഇത് ബോധ്യപ്പെടുത്താനാണ് അമ്മയെയും പുറകിലിരുത്തി ജാന്‍വി ബൈക്ക് ഓടിച്ചത്. മരണം വന്ന് വിളിക്കുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു ഈ ബൈക്ക് റൈഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News