സോളാർ കമ്മീഷൻ നിയമനത്തിൽ സ്വന്തം സർക്കാരിനെ പഴിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ. കമ്മീഷന്റെ നിയമന ഉത്തരവിൽ തന്നെ അപാകതയുള്ളതായി ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ കപിൽ സിബൽ വാദിച്ചു .
കമ്മീഷനെ നിയോഗിച്ചത് നിങ്ങൾ തന്നെയല്ലേ എന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു . സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉമ്മൻ ചാണ്ടിയുടെ ഹര്‍ജിയില്‍ നാളെയും വാദം തുടരും .
ഉമ്മൻചാണ്ടിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹൈക്കോടതിയിൽ ഹാജരായത് . കമ്മീഷന്റെ നിയമന ഉത്തരവിൽ തന്നെ അപാകതയുണ്ടെന്ന് കപിൽ സിബൽ വാദിച്ചു . കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചതിലും അപാകതയുണ്ട് എന്നായിരുന്നു കപിൽ സിബലിന്റെ വാദം.
അങ്ങനെയെങ്കിൽ മുൻസർക്കാർ ജനങ്ങളെയാകെ കബളിപ്പിക്കുകയായിരുന്നുവോ എന്ന് സർക്കാർ അഭിഭാഷകൻ വാദത്തിനിടെ ചോദിച്ചു. കമ്മീഷനെ നിയോഗിച്ചത് നിങ്ങൾ തന്നെയല്ലേ എന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
കമ്മീഷൻ നിയമവിരുദ്ധമാണെന്ന് എങ്ങനെ പറയാനാകും എന്നും കോടതി ചോദിച്ചു. കമ്മീഷന്റെ നിയമന രേഖകൾ പരിശോധിക്കേണ്ടി വരും എന്നും കോടതി പറഞ്ഞു .
കമ്മീഷൻ പരിധിവിട്ടു എന്ന് ആരോപണം ഉണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് അതിനെ ചോദ്യം ചെയ്തില്ല. .കമ്മീഷന്റെ പ്രവർത്തനത്തെ അപ്പോൾ എതിർക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ചിലപ്പോൾ നിയമവിരുദ്ധമായ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ ചെയ്യേണ്ടിവരും എന്നായിരുന്നു കപിൽ സിബലിന്റെ വാദം. സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും തുടർനടപടികൾ തടയണമെന്നും ആവശ്യപ്പെട്ടാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോടതിയിൽ ഹർജി നൽകിയത്. രണ്ട് ഹർജികളും ഒരുമിച്ചാണ് കോടതി പരിഗണിക്കുന്നത് . കേസിൽ വാദം നാളെയും തുടരും.
Get real time update about this post categories directly on your device, subscribe now.