മലയാറ്റൂര്‍ പള്ളിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു; കാരണമിതാണ്; കപ്യാര്‍ ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു; കൊച്ചിക്ക് ഞെട്ടല്‍

മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികന്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റു മരിച്ചു. പളളിയിലെ കപ്യാരായിരുന്ന ജോണിയെന്ന ആളാണ് വൈദികനെ കുത്തിയത്. മൂന്ന് മാസമായി സസ്പെന്‍ഷനിലായിരുന്ന ജോണി, ജോലിയില്‍ തിരിച്ചെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ വൈദികനെ കുത്തുകയായിരുന്നു. തുടര്‍ന്ന് വനത്തിനുളളിലേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍വെച്ച് റെക്ടര്‍ സേവ്യര്‍ തേലക്കാട് കുത്തേറ്റ് മരിച്ചത്. പളളിയില്‍ കപ്യാരായിരുന്ന ജോണി, റെക്ടര്‍ സേവ്യര്‍ തേലക്കാടിന്‍റെ കാലിലും തുടയിലും കുത്തുകയായിരുന്നു. കുരിശുമുടിയിലെ ആറാം സ്ഥലത്ത് വച്ചാണ് സംഭവം.

വൈദികനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോ‍ഴേക്കും മരണം സംഭവിച്ചു. രക്തം വാര്‍ന്നാണ് വൈദികന്‍ മരിച്ചത്. മൂന്നു മാസമായി സസ്പെന്‍ഷനിലായിരുന്ന ജോണി, തന്നെ കപ്യാരായി തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിരിച്ചെടുക്കാനാവില്ലന്ന് വൈദികന്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പൂര്‍വ്വവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മലകയറുന്നതിനിടെ വൈദികനെ പിന്നില്‍ നിന്ന് കുത്തിയ ശേഷം ജോണി സമീപത്തെ കാടിനുളളിലേക്ക് രക്ഷപ്പെടുകയായിരുന്നു.

മലമുകളില്‍ നിന്നും അടിവാരത്തേക്ക് കിലോമീറ്ററോളം ദൂരമുളളതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായി. 52കാരനായ ഫാ. സേവ്യര്‍ തേലക്കാട് കൊച്ചി ചേരാനല്ലൂര്‍ സ്വദേശിയാണ്.

എല്‍എല്‍ബി ബിരുദദാരി കൂടിയാണ്. 1993 ഡിസംബര്‍ 27നായിരുന്നു പൗരോഹിത്യ സ്വീകരണം. വൈദികന്‍റെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News