സ്ട്രച്ചര്‍ നല്‍കിയില്ല; പൂര്‍ണ്ണ ഗര്‍ഭിണിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു; കുഞ്ഞ് തറയില്‍ വീണ് മരിച്ചു

മധ്യപ്രദേശിലെ ബെതുല്‍ ജില്ലാ ആശുപത്രിയിലായിലാണ് ദാരുണ സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതി സ്ട്രെച്ചര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നഴ്സ് അതിന് തയ്യാറായില്ല.

പ്രസവിക്കാറായി എന്ന് മനസ്സിലായിട്ടും നിര്‍ബന്ധിച്ച് നടത്തിക്കൊണ്ടുപോയി. വേദനകാരണം പതിയെ നടന്ന യുവതിയെ കൈപിടിച്ച് വേഗം നടക്കാനായി തള്ളി നീക്കി. ഇതിനിടയില്‍ യുവതി പ്രസവിക്കുകയായിരുന്നു.

തലയിടിച്ച് തറയില്‍ വീണ കുഞ്ഞ് തത്ക്ഷണം മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രസവ വേദനകൊണ്ട് പുളഞ്ഞ യുവതിയെ പ്രസവമുറിയിലേയ്ക്ക് നടത്തിക്കാനുള്ള നഴ്സിന്റെ ക്രൂര നടപടിയാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്.

ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്. ഒരു വീല്‍ചെയര്‍ എങ്കിലും തന്നിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞ് ജീവിച്ചിരുന്നേനെയെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News